വ്യക്തിവൈരാഗ്യം; യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അയല്‍വാസി, അറസ്റ്റില്‍

ഇടുക്കി: യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയിലാണ് നടുക്കുന്ന സംഭവം.

ഉടുമ്പന്‍ചോല ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശികുമാര്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം.

also read:പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കടന്നുകളഞ്ഞത് അമല്‍ജിത്തിന് വേണ്ടി എത്തിയ സഹോദരന്‍ അഖില്‍ജിത്ത്; ഇറങ്ങി ഓടിയത് വയറുവേദന കാരണമെന്ന് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷീലയും ശശികുമാറും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. വൈകുന്നേരം ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

also read:രാജ്യത്ത് ഭാരത് റൈസ് വിതരണം തൃശൂരില്‍ മാത്രം; കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജിആര്‍ അനില്‍

തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവം കണ്ട ചിലര്‍ ഓടിയെത്തി വാതില്‍ പൊളിച്ചാണ് ഷീലയെ രക്ഷപ്പെടുത്തിയത്.

തലയ്ക്കും മുഖത്തും ശരീരത്തിലും ഉള്‍പ്പെടെ 60ശതമാനത്തോളം ഷീലക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version