ഗുരുവായൂരില്‍ ജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; രണ്ട് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തെത്തിയ സംഭവം വിവാദമായതോടെ രണ്ട് പാപ്പാന്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ശീവേലിക്ക് കൊണ്ടുവന്ന കൃഷ്ണ എന്ന കൊമ്പനെ കുളിപ്പിക്കുന്നതിനിടെ ഉള്‍പ്പടെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയത്.

തുടര്‍ന്ന് വിഷയത്തില്‍ ദേവസ്വം ചെയര്‍മാന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ആനയെ മര്‍ദ്ദിക്കുന്ന വീഡിയോ പഴയതാണെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും രണ്ട് മാസത്തിലുള്ളില്‍ നടന്ന സംഭവമാണ് ഇതെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയെയാണ് ക്രൂരമായി മര്‍ദിച്ചത്. കൃഷ്ണ എന്ന ഈ കൊമ്പനെ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയതാണ്.

also read- ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നട ശീവേലി പറമ്പിലാണ് ആനയ്ക്ക് മര്‍ദ്ദനമേറ്റത്. ഇതേ സ്ഥലത്ത് തന്നെ തളച്ചിരുന്ന ജൂനിയര്‍ കേശവന്‍ എന്ന ആനയ്ക്കും മര്‍ദ്ദനമേറ്റിരുന്നു.

Exit mobile version