മതില്‍ നിര്‍മ്മാണത്തിനായി മണ്ണിടിഞ്ഞ് വീണ് അപകടം, മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണ് മൂന്നു പേര്‍ക്ക് പരിക്ക്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മാണൂര്‍ വിദ്യാഭവന്‍ സ്‌കൂളിന് സമീപമാണ് അപകടം. മതില്‍ നിര്‍മ്മാണത്തിനായി മണ്ണ് നീക്കുമ്പോളായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്.

also read:പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ചു, പിന്നാലെ ഒളിവില്‍, ഒടുവില്‍ പിടിയിലായി 29കാരന്‍

കൊല്‍ക്കത്ത സ്വദേശിയായ ഒരു തൊഴിലാളിയാണ് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നത്. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version