ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, 18 പ്രതികള്‍, കേസ്

കേസില്‍ 18 പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. സ്‌കൂളില്‍ പോകാന്‍ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.

Exit mobile version