സ്‌കൂള്‍ വിട്ട് വരികയായിരുന്ന 14കാരിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, 23കാരന്‍ അറസ്റ്റില്‍

arrest| bignewslive

മലപ്പുറം: പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഇരുപത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം.

തവനൂര്‍ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു ആണ് അറസ്റ്റിലായത്. പോക്‌സോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.

also read:ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് അറസ്റ്റില്‍

ഇയാളെ പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നില്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.

എസ്‌ഐ ഷിജോ, എഎസ്ഐ രേഖ, എസ്സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Exit mobile version