മഹാരാജാസ് കോളേജിലെ സംഘര്‍ഷം; കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ചുമത്തിയത് വധ ശ്രമമടക്കം ഒന്‍പത് വകുപ്പുകള്‍

കൊച്ചി: മഹാരാജാസ് കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കണ്ണൂര്‍ സ്വദേശിയായ ഇജിലാലാണ് അറസ്റ്റിലായത്. ഇജിലാല്‍ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ എട്ടാം പ്രതിയാണ്.

also read:ജല്ലിക്കെട്ട് കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ചു, വീഡിയോ വൈറല്‍, യുട്യൂബര്‍ക്കെതിരെ കേസ്

മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുല്‍ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

വധ ശ്രമമടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തരിക്കുന്നത്. അതേസമയം, കത്തിക്കുത്ത് കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

also read:മദ്യപിക്കാനായി ഗ്ലാസും വെള്ളവും നല്‍കിയില്ല, വീട്ടമ്മയെ കൊല്ലാന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിന്റെ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നു എഫ്‌ഐആറില്‍ പറയുന്നു.

Exit mobile version