മദ്യപിക്കാനായി ഗ്ലാസും വെള്ളവും നല്‍കിയില്ല, വീട്ടമ്മയെ കൊല്ലാന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

arrest| bignewslive

കോട്ടയം: മദ്യപിക്കാനായി ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കോട്ടയം മണിമലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മണിമല കരിക്കാട്ടൂര്‍ സ്വദേശി സന്ദീപ് എം തോമസ്, ഇയാളുടെ സഹോദരന്‍ സന്ദു എം തോമസ് എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇരുവരും മണിമല സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മദ്യപിക്കുന്നതിനായി വീട്ടമ്മയോട് വെള്ളവും, ഗ്ലാസും ചോദിച്ചു.

എന്നാല്‍ വീട്ടമ്മ ഇത് നല്‍കിയില്ല. ഇതോടെ ഇവര്‍ വീട്ടമ്മയുടെ നേരെ കത്തി വീശുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നും പെലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മണിമല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു.

Exit mobile version