‘വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതല്ല, പ്രതിരോധിച്ചത്’;നിരന്തരം ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷ വേണമെന്ന് പാൽരാജും കുടുംബവും

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി ആറ് വസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അർജുന്റെ കുടുംബാംഗം പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചതല്ലെന്നും ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതി പാൽരാജും കുടുംബവും പറയുന്നു.

ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ല. പെൺകുട്ടിയുടെ കുടുംബം തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിനാൽ സർക്കാർ സുരക്ഷയൊരുക്കണമെന്നുമാണ് ഇയാളുടെ കുടുംബം പറയുന്നത്. എന്നാൽ പാൽരാജ് പെൺകുട്ടിയുടെ അച്ഛനേയും ബന്ധുവിനേയും ആക്രമിച്ചെന്നും കരുതിക്കൂട്ടിയായിരുന്നു പ്രവർത്തിയെന്നുമാണ് പോലീസ് എഫ്‌ഐആറിൽ പറയുന്നത്.

also read- അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടച്ചുപൂട്ടും; ബിജെപി നേതാവ് കെ അണ്ണാമലൈ

ഒരു മരണാനന്തര ചടങ്ങിനായി പോകവേ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പാൽരാജ് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, പ്രകോപനപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത് പെൺകുട്ടിയുടെ കുടുംബമാണെന്നും നേരത്തേയും സമാന അനുഭവമുണ്ടായി എന്നും പാൽരാജിന്റെ കുടുംബം പറയുന്നു.

പാൽരാജിന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നില്ല, പാൽരാജ് പ്രതിരോധിച്ചത് കയ്യിലുണ്ടായിരുന്ന തയ്യൽ സാമഗ്രികൾ ഉപയോഗിച്ചാണ് എന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഹൈക്കോടതിയിലടക്കം പോയിരുന്നെന്നും തങ്ങൾ നിരപരാധികളാണെന്നുമാണ് പാൽരാജിന്റെ കുടുംബം പറയുന്നത്.

Exit mobile version