രണ്ടുമാസം മുമ്പ് വിത്തുപാകി, മുളച്ചുപൊങ്ങിയത് 13 കഞ്ചാവ് ചെടികള്‍, അറസ്റ്റിലായി യുവാവും

കൊച്ചി: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പോലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷിനെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്.

പതിമൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എറണാകുളം റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തായത്.

also read:‘വീട്ടിലേക്ക് ഇനി തിരിച്ച് ഉടനില്ല, ഞങ്ങളെ അന്വേഷിച്ച് വരേണ്ട, ഇനി പൊലീസിനെയും പട്ടാളത്തെയും അറിയിക്കേണ്ട’; കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങി എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍, തിരച്ചില്‍

വഴിക്കുളങ്ങരയില്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന ഓട്ടോ വര്‍ക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടികളാണുണ്ടായത്.

തറയില്‍ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കണ്ടെത്തിയ തൈകള്‍ക്ക് പതിനെട്ട് സെന്റീമീറ്റര്‍ നീളം വരും.

Exit mobile version