ഓൺലൈൻ റമ്മിക്ക് അടിമ; നഷ്ടമായ മൂന്ന് ലക്ഷം തിരികെപ്പിടിക്കാൻ വയോധികയുടെ മാല പിടിച്ചുപറിച്ചു; ഒടുവിൽ പ്രതി പിടിയിൽ

പത്തനംതിട്ട: ഓൺലൈൻ റമ്മിക്ക് അടിമയായതോടെ നിരവധി തവണ പരാജയപ്പെട്ട് പണം നഷ്ടപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ യുവാവ് ഒടുവിൽ എത്തിച്ചേർന്നത് മോഷണത്തിൽ. റമ്മി കളിച്ചുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം നികത്താൻ വയോധികയുടെ മാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട നെടിയകാലയിൽ നവംബർ 23നായിരുന്നു സംഭവം. 80കാരിയുടെ കഴുത്തിൽ കത്തിവെച്ച് മാല പിടിച്ചുപറിച്ചെന്നാണ് കേസ്. സി.സി.ടി.വി തെളിവുകളുടെയും സഞ്ചരിച്ച സ്‌കൂട്ടർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

also read- ‘മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയ ഇടപെടലിൽ മാപ്പ് പറഞ്ഞ് സനോജ് റഷീദ്

പ്രതിയെ ഇലവുംതിട്ട പോലീസാണ് പ്രതിയെ പിടികൂടിയത്. മുമ്പ് സ്വന്തം വീട്ടിൽനിന്ന് 35,000 രൂപ മോഷ്ടിച്ചിരുന്നു അമൽ. ഇതും റമ്മി കളിക്കാനാണ് ഉപയോഗിച്ചതെന്നാണ് വിവരം. സ്ത്രീകൾ ഒറ്റക്ക് നടത്തുന്ന കടകളിലും മോഷണം നടത്താൻ ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചതും പിടിയിലായതും.

Exit mobile version