നാല് ഡിഗ്രിയില്‍ തണുത്ത് വിറച്ച് മൂന്നാര്‍, അതിശൈത്യം ആസ്വദിക്കാന്‍ ഒഴുകിയെത്തി വിനോദസഞ്ചാരികള്‍

മൂന്നാര്‍: വിനോദ സഞ്ചാരികളെ ‘കിടുകിടാ വിറപ്പിച്ച്’ മൂന്നാറില്‍ അതിശൈത്യം. ഇന്നലെ ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് രേഖപ്പെടുത്തി. അതേസമയം, സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗതാഗത കുരുക്കും പതിവായി.

ഇന്നലെ ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് നാല് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ ആറും മാട്ടുപ്പെട്ടിയില്‍ എട്ടുമായിരുന്നു ഇന്നലത്തെ താപനില.

also read:കുഞ്ഞിനെ കാണാനില്ലെന്ന് നിലവിളിച്ച് അമ്മ, പരിശോധനയില്‍ കണ്ടത് 36 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

ശനിയാഴ്ച മുതലാണ് മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്. മൂന്നാറിന് പുറമേ വാഗമണിലേക്കും ഒഴുകിയെത്തുകയാണ് സഞ്ചാരികള്‍. കാലാവസ്ഥയും അനുകൂലമായതോടെ വരും ദിവസങ്ങളില്‍ വാഗമണ്‍ സഞ്ചാരികളെക്കൊണ്ട് നിറയാനാണ് സാധ്യത.

വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, വിവിധ വ്യൂ പോയ്ന്റുകള്‍, തേയിലത്തോട്ടങ്ങള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍ എന്നിവയിലെല്ലാം വന്‍ തിരക്കാണ്.

Exit mobile version