സ്ഥിരമായി അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍കട ഇത്തവണ ചവിട്ടിത്തകര്‍ത്ത് ചക്കക്കൊമ്പന്‍, അരിച്ചാക്കുകള്‍ നശിപ്പിച്ചു

ഇടുക്കി: ഇടുക്കിയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. പന്നിയാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു. ഇത്തവണ ചക്കക്കൊമ്പനാണ് റേഷന്‍കട തകര്‍ത്തത്.

ഒരിടവേളയ്ക്ക് ശേഷമാണ് പന്നിയാറില്‍ കാാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പന്‍ റേഷന്‍ കട ആക്രമിച്ചത്. ഫെന്‍സിങ് തകര്‍ത്ത് അകത്തു കയറിയ ആന റേഷന്‍ കടയുടെ ചുമരുകള്‍ ഇടിച്ചുതകര്‍ത്തു.

also read:മലപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞിന്റെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി, കണ്ണീര്‍ക്കടലായി റാഫിയുടെ വീട്

എസ്റ്റേറ്റ് തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോയപ്പോഴാണ് റേഷന്‍ കട ആക്രമിച്ചത് കാണുന്നത്. തുടര്‍ന്ന് വിവരം കടയുടമയേയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. അരിക്കൊമ്പനായിരുന്നു നേരത്തെ സ്ഥിരമായി ഇവിടെ എത്തിയിരുന്നത്.

പന്ത്രണ്ട് തവണയോളം അരിക്കൊമ്പന്‍ ഈ റേഷന്‍കട തകര്‍ത്തിരുന്നു. അരിക്കൊമ്പന്റെ ആക്രമണം പതിവായതോടെ റേഷന്‍ കൊടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നിരുന്നു. ഇതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റിയത്.

also read:പതിവ് രീതികള്‍ തിരുത്തി ചരിത്ര തീരുമാനവുമായി പാക്കിസ്താന്‍, ഇളയമകള്‍ അസീഫയെ പാക് പ്രഥമ വനിതയാക്കാനൊരുങ്ങി ആസിഫ് അലി സര്‍ദാരി

പിന്നാലെ റേഷന്‍കടയ്ക്ക് ചുറ്റും വനംവകുപ്പ് ഫെന്‍സിങ് സ്ഥാപിക്കുകയും ചെയ്തിരുന്നു. റേഷന്‍ വിതരണം നല്ല് രീതിയില്‍ നടന്നുവരുന്നതിനിടെയാണ് ഇപ്പോള്‍ ചക്കക്കൊമ്പന്റെ ആക്രമണം.

Exit mobile version