യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

കടുത്തുരുത്തി: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടുത്തുരുത്തിയിലാണ് സംഭവം. അജി, സത്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

യുവാവിന്റെ ബന്ധുവും ഇരുവരും തമ്മില്‍ ഉണ്ടായ വഴക്കിനിടയില്‍ യുവാവ് തടസ്സം പിടിച്ചതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. യുവാവിനെ മര്‍ദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു.

also read: ‘കുഴിയില്‍ ഒഴിച്ചുകൊടുത്ത പഴങ്കഞ്ഞി പണിക്കാര്‍ പ്ലാവില കൊണ്ട് കുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിരുന്നു’: നടന്‍ കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനം

കഴിഞ്ഞദിവസം രാത്രി 9 മണിക്കാണ് സംഭവം. യുവാവിന്റെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. ഇരുവര്‍ക്കുമെതിരെ കടുത്തുരുത്തി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്.

Exit mobile version