നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു, രാവിലെ നടക്കാനിറങ്ങിയ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്.

ഇരുവരും രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് ഇരുവരെയും ഇടിച്ചത്. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.

also read: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

വാഹനം ഇടിച്ച് താഴെ കുഴിയുള്ള ഭാഗത്തേക്ക് തെറിച്ചു വീണ ഇവരെ ആരും കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍പ്പെട്ട കാറാണ് നാട്ടുകാര്‍ ആദ്യം കാണുന്നത്.

കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പിന്നീട് നേരം വെളുത്തപ്പോഴാണ് രണ്ടുപേരെ താഴെ ഭാഗത്ത് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

Exit mobile version