ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി, ക്രൂരമായി മര്‍ദിച്ച് വന്‍കവര്‍ച്ച, പ്രതി പിടിയില്‍

കൊച്ചി: ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി ക്രൂരമായി ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴയിലാണ് നടുക്കുന്ന സംഭവം.

കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ദമ്പതികളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും 60,000 രൂപയും ഒപ്പം കാറുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.

also read: എംബിബിഎസ് ബിരുദദാന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ പാമ്പുകടിയേറ്റു, മലയാളി യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ സഞ്ചരിച്ച ദമ്പതികളെ രാത്രി ഒന്‍പത് മണിയോടെയാണ് ഷഫീഖ് ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ദമ്പതികളുടെ കാറിനു കുറുകെ ബൈക്ക് നിര്‍ത്തി പിന്നീട് ഇടിവള ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

also read: ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

പിന്നാലെ പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലില്‍ കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മുന്‍പ് കഞ്ചാവ് വില്‍പ്പനയടക്കം പല കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version