എംബിബിഎസ് ബിരുദദാന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ പാമ്പുകടിയേറ്റു, മലയാളി യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

ബംഗളുരൂ: തൃശൂര്‍ സ്വദേശിയായ എംബിബിഎസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്.

ഇരുപത്തിയൊന്നുവയസ്സായിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെയായിരുന്നു പാമ്പുകടിയേറ്റ് മരിച്ചത്. ചടങ്ങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

also read: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

അദിത്തിന് കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തുവച്ചാണ് പാമ്പുകടിയേറ്റതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് മനസിലാക്കാതെ താമസസ്ഥലത്തേക്ക് പോയി.

അദിത്തിന് ഒപ്പം അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല.

also read: കുഞ്ഞ് പിറന്നതിന് പിന്നാലെ നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു; ബന്ധം തകർത്തത് മോഡലുമായുള്ള നെയ്മറിന്റെ രഹസ്യചാറ്റ്

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് പാമ്പുകടിയേറ്റതായി കണ്ടെത്തിയത്.

Exit mobile version