മദ്രസയിലെത്തിയ കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, മൂന്ന് ഉസ്താദുമാര്‍ അറസ്റ്റില്‍

നെടുമങ്ങാട് : കൊല്ലത്ത് മദ്രസയിലെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉസ്താദുമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാരാണ് അറസ്റ്റിലായത്.

കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ നിന്നും മാങ്കാട് വില്ലേജില്‍ കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന എല്‍.സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിന്‍ വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.

also read: കൊടിമരത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ തൂങ്ങിമരിച്ച നിലയില്‍, മരിച്ചത് ഒഡിഷ സ്വദേശി

പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ പഠിക്കാനെത്തിയ കൊച്ചു കുട്ടികളെ ഇവര്‍ പലവട്ടം പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയരാക്കുകയായിരുന്നു.

കുട്ടികള്‍ സംഭവം വീട്ടില്‍ പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പിന്നീട് സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയായിരുന്നു.

also read: സര്‍വ്വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്, വീണ്ടും പിന്നാലെ പാഞ്ഞെത്തി മോട്ടോര്‍വാഹനവകുപ്പ്, 7500 രൂപ പിഴ!

ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Exit mobile version