സര്‍വ്വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്, വീണ്ടും പിന്നാലെ പാഞ്ഞെത്തി മോട്ടോര്‍വാഹനവകുപ്പ്, 7500 രൂപ പിഴ!

പത്തനംതിട്ട: റോബിന്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് പിഴയായി ചുമത്തിയിരിക്കുന്നത്.

അഞ്ച് മണിക്കാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് ബസ് സര്‍വീസ് തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു.

also read: രാവിലെ മുതല്‍ വീട്ടില്‍ കാണാനില്ല, അന്വേഷിച്ചിറങ്ങിയ ബന്ധുക്കള്‍ കണ്ടത് വയോധികയുടെ കത്തിക്കരിഞ്ഞ മൃതദേഹം

തുടര്‍ന്നാണ് പിഴ ചുമത്തിയത്. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണിപ്പോള്‍, അര മണിക്കൂര്‍ വൈകിയാണ് ബസ്സിന്റെ ഓട്ടം.

അതേസമയം, ഇനിയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത് മനഃപൂര്‍വമാണെന്ന് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു. കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നുമാണ് അദ്ദേഹം പറഞ്ഞു.

also read: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: മരണകാരണം കഴുത്തിനേറ്റ ക്ഷതം

നേരത്തെ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് വീണ്ടും നിരത്തിലിറങ്ങിയത്.

Exit mobile version