വീടിന് സമീപത്ത് കണ്ട കൂൺ കറിവെച്ചു കഴിച്ചു; നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ

REPRESENTATIVE IMAGE

നാദാപുരം: വീടിന് സമീപത്ത് നിന്നും പറിച്ചെടുത്ത കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നാദാപുരത്താണ് സംഭവം. നാദാപുരം വരിക്കോളി ജ്വാല ലൈബ്രറിക്ക് സമീപം മൊട്ടോൽ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് വിഷബാധയേറ്റത്.

representative image

ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് റീജയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരുടേയും നിലഗുരുതരമല്ല.

ALSO READ- മുംബൈയിൽ എമിറേറ്റ്‌സ് വിമാനത്തിൽ ഇടിച്ച് 36 ഫ്‌ലെമിംഗോ പക്ഷികൾ ചത്തു; തകരാർ സംഭവിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കി

വീടിനുസമീപത്ത് നിന്നും ലഭിച്ച കൂൺ പാചകംചെയ്ത് കഴിച്ചതിന് പിന്നാലെ ഇവർക്ക് ശാരീരികാസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു എന്നാണ് വിവരം.

Exit mobile version