ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍

rahul gandhi | bignewslive

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.

രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു.

also read: നന്തന്‍കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച കേസിലെ ബിഹാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും പിഴയും; അതിവേഗ വിധിയുമായി കോടതി

മുല്ലപ്പള്ളിയുടെ ഈ അഭിപ്രായം തന്നെയാണ് കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. അതേസമയം, രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.

കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി. 2012ല്‍ അച്ഛന്‍ വസന്ത്കുമാറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് വിജയ് കുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

Exit mobile version