ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് അപകടത്തില്‍ മരിച്ചത്.

മുപ്പത്തിയൊന്ന് വയസ്സായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകന്‍ സമൂദ് (16) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

also read: പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; കപ്യാര്‍ അറസ്റ്റില്‍

ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടകര അഴിയൂര്‍ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. എന്നാല്‍ അപകടത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെയായിരുന്നു ദീപക്കിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

also read: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശി അറസ്റ്റില്‍

തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ തെങ്ങാനക്കുന്നേല്‍ സാബു ലിസി ദമ്പതികളുടെ മകനാണ് ദീപക്.

Exit mobile version