വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നും തേങ്ങ പറിച്ചു, വീട്ടമ്മയുടെ കൈ എറിഞ്ഞ് ഒടിച്ച് കുരങ്ങന്‍, നടുക്കം

നിലമ്പൂര്‍: തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞ് വീട്ടമ്മയുടെ കൈയ്യൊടിച്ച് കുരങ്ങ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് നടുക്കുന്ന സംഭവം. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമിക്കാണ് (56) പരുക്കേറ്റത്.

കുരങ്ങന്റെ തേങ്ങാ ആക്രമണത്തില്‍ ഇടതു കൈ ഒടിഞ്ഞ സലോമിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26ന് വൈകിട്ട് 4 നായിരുന്നു സംഭവം.

also read: കത്തെഴുതി വെച്ച് വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കണ്ടെത്തി; 13 കാരനെ കിട്ടിയത് കെഎസ്ആര്‍ടിസിയിലെ യാത്രക്കിടെ

വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴായിരുന്നു കുരങ്ങന്റെ ആക്രമണം. അമരമ്പലം റിസര്‍വ് വനത്തിന് സമീപം ആണ് മാമ്പൊയില്‍. വനത്തിന്റെ 3 വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്.

എന്നാല്‍ ഈ പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്. വീട്ടമുറ്റത്തെ തെങ്ങില്‍ നിന്നാണ് തേങ്ങ പറിച്ച് കുരങ്ങന്‍ സലോമിയെ എറിഞ്ഞത്. സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version