കത്തെഴുതി വെച്ച് വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കണ്ടെത്തി; 13 കാരനെ കിട്ടിയത് കെഎസ്ആര്‍ടിസിയിലെ യാത്രക്കിടെ

തിരുവനന്തപുരം: കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ പോലീസ് കണ്ടെത്തി. കാട്ടാക്കട ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദനെയാണ് (13) കണ്ടെത്തിയത്.

‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കത്ത് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

കള്ളിക്കോട് നിന്ന് കാട്ടാക്കടയിലേക്കുള്ള യാത്രക്കിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. വീടിന് സമീപത്തുള്ള സിസിടിവിയില്‍ കുട്ടി കുട ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Exit mobile version