കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേയ്ക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി

കോഴിക്കോട്: നാല് പേർക്ക് നിപ സ്ഥിരീകരിച്ച് ചികിത്സിയിൽ തുടരുന്നതിനിടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്ക് കൂടി അവധി നീട്ടി. പ്രോഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 20 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക. ക്ലാസുകൾ ഓൺലൈൻ വഴി ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി.

ഇതിനിടെ, 30ാം തീയതി മരിച്ചയാൾക്ക് നിപ വൈറസ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെച്ച് തൊണ്ടയിൽ നിന്നുള്ള സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

ALSO READ- ശേഖരിച്ച് സൂക്ഷിച്ച സ്രവം തെളിയിച്ചു, ആദ്യം മരിച്ചയാൾക്കും നിപ; മലപ്പുറത്ത് 22 പേർ സമ്പർക്കപട്ടികയിൽ, തൃശൂരിലും കണ്ണൂരിലുമുള്ളവരും സമ്പർക്കപട്ടികയിൽ

ആദ്യം രോഗം ആർക്കാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചതോടെ കൂടുതൽ കാര്യക്ഷമമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗിയുമായി സമ്പർക്കമുണ്ടായ സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരിൽ നടത്തിയ നിപ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ രോഗം ബാധിച്ചവരുമായി സമ്പർക്കമുണ്ടായെന്ന കരുതുന്നവരുടെ പട്ടികയും തയ്യാറാക്കാനായിട്ടുണ്ട്.

Exit mobile version