കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍, വിശദവിവരങ്ങള്‍ ഇങ്ങനെ

nipah| bignewslive

കോഴിക്കോട്: കോഴിക്കോട് നിപ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടിയാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാര്‍ഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകളും തിരുവള്ളൂരിലെ 7,8,9 വാര്‍ഡുകളും പുറമേരിയിലെ വാര്‍ഡ് നാലിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍ എന്നിവ കണ്ടെയിന്മെന്റ് സോണുകളാണ്.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍,വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവും നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്.

നിപബാധയെ തുടര്‍ന്ന് പുതിയ ചികില്‍സാ മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പനിയുള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാര്‍ഗരേഖയില്‍ പറയുന്നു.

Exit mobile version