മലയാളി നഴ്‌സ് കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ മരിച്ച നിലയില്‍. തിരുവല്ല സ്വദേശിനിയാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് നാല്‍പ്പത്തിരണ്ടുകാരിയെ കണ്ടെത്തിയത്.

കുവൈത്തില്‍ നഴ്സായി ജോലി ചെയ്യുന്ന ഷീബയാണ് മരിച്ചത്. അബ്ബാസിയയിലെ അപ്സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.

also read: യുഎഇയില്‍ 65 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് വരുന്നു; 2024 മുതല്‍ നടപ്പാക്കും

സ്വകാര്യ ക്ലിനിക്കിലാണ് ഷീബ നഴ്സായി ജോലി ചെയ്തിരുന്നത്. എന്നാല്‍ 3 മാസമായി ഷീബക്ക് ജോലി ഇല്ലായിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

Exit mobile version