രാത്രിയില്‍ വീടുകളിലെത്തും, കിടപ്പറയിലേയും കുളിമുറിയിലേയും വീഡിയോ മൊബൈലില്‍ പകര്‍ത്തും; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലിനെ (30)യാണ് പോത്തുകല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മലപ്പുറം: വീടുകളില്‍ രാത്രിയില്‍ എത്തി കുളിമുറികളിലെയും കിടപ്പറകളിലെയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിലായി. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലിനെ (30)യാണ് പോത്തുകല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഞെട്ടിക്കുളത്തുനിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഇയാള്‍ ഈ പ്രദേശത്തെ വീടുകളില്‍ രാത്രിയെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ രീതി.

മുമ്പും സമാന സംഭവങ്ങളില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടിയിട്ടുണ്ട്. ഐ ടി ആക്ട്, കേരള പൊലീസ് ആക്ട്, ഐപിസി. എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version