കേരളത്തിൽ വർഗീയത വർധിക്കുന്നു; ബിജെപി അടുത്തതവണ അധികാരത്തിൽ വരും; മാറ്റം അനിവാര്യമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് വർഗീയതയും അഴിമതിയും വർധിച്ചുവെന്നും അനിൽ ആന്റണി ആരോപിച്ചു. ജനക്ഷേമത്തിന് ഒരു മാറ്റം അനിവാര്യമാണെന്നും അനിൽ ഡൽഹിയിൽ എഎൻഐയോട് പ്രതികരിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് വലിയ അഴിമതികളാണ് സംഭവിച്ചത്. സ്വർണ്ണക്കടത്ത്, കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിലെ അഴിമതി തുടങ്ങിയവയും അനിൽ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും പുതിയ അഴിമതിക്കഥകളാണ് നാം കേൾക്കുന്നത്.

ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നുമാണ് അനിൽ പറഞ്ഞത്.

ALSO READ- പോലീസിനെ കണ്ട് ഭയന്ന് സ്‌കൂട്ടറുമായി രക്ഷപെടാന്‍ ശ്രമം; സംശയം തോന്നി പിന്തുടര്‍ന്ന് പോലീസ്, ഒടുവില്‍ അറസ്റ്റ്

അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ തൂത്തെറിഞ്ഞ് ജനങ്ങൾ ബി.ജപിയെ അധികാരത്തിലെത്തിക്കുമെന്നാണ് ആത്മവിശ്വാസം. അഴിമതിയാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Exit mobile version