നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം, ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

കൊച്ചി: നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലിയിലാണ് സംഭവം. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാറില്‍ മൃതദേഹം കണ്ടെത്തിയത്.

also read: സെല്‍ഫിയെടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി, യുവതിയെയും മക്കളെയും പുഴയില്‍ തള്ളിയിട്ട് കാമുകന്‍, നടുക്കം

കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

also read: കര്‍ഷകനോട് കെഎസ്ഇബിയുടെ ക്രൂരത; ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 വാഴകള്‍ വെട്ടിനശിപ്പിച്ചു, ലക്ഷങ്ങളുടെ നഷ്ടം

കാറിനകത്തും രക്തം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.

Exit mobile version