റെയില്‍ പാളത്തിന് സമീപം മൃതദേഹങ്ങള്‍, രണ്ട് പുരുഷന്മാര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: റെയില്‍ പാളത്തില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ പള്ളത്താണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയതെന്നാണ് വിവരം. പുലര്‍ച്ചെ 5.20ന് പോയ ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം.

also read:ദേശീയപാതയിൽ കാറിൽ കറങ്ങി നടന്ന അടച്ചിട്ട വീടുകൾ കണ്ടെത്തും; രാത്രിയിൽ മോഷണം; സംഘത്തെ കുരുക്കി പോലീസ്

നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്.

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം.

Exit mobile version