തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍, 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.

തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അരയ്ക്ക് താഴോട്ടുളള ഭാഗം പൂര്‍ണമായി നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ്.

also read:പെരുമ്പാവൂരില്‍ റോഡ് മുറിച്ചുകടക്കവേ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തില്‍ പറങ്കിമാവിന്റെ ചുവട്ടിലായാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അജിത്ത് തനിച്ചായിരുന്നു താമസം. അജിത്തും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

also read:കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിക്കായി തിരച്ചിൽ; കണ്ടെത്തിയത് ചാലിയാറിൽ മരിച്ചനിലയിൽ; ദുരൂഹത

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Exit mobile version