പെരുമ്പാവൂരില്‍ റോഡ് മുറിച്ചുകടക്കവേ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കടുവാള്‍ സ്വദേശിനി സിസി ആണ് മരിച്ചത്.

എറണാകുളം: പെരുമ്പാവൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കടുവാള്‍ സ്വദേശിനി സിസി ആണ് മരിച്ചത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോള്‍ ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ടോറസ് ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. പെരുമ്പാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version