കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിക്കായി തിരച്ചിൽ; കണ്ടെത്തിയത് ചാലിയാറിൽ മരിച്ചനിലയിൽ; ദുരൂഹത

മലപ്പുറം: കാണാതായ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി എടവണ്ണപ്പാറയിൽ പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരുഹത ആരോപിച്ചു നാട്ടുകാർ രംഗത്ത്. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ സന ഫാത്തിമയെയാണ് (17) ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

e

കുട്ടിയെ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും തിരച്ചിൽ നടത്തുകയായിരുന്നു.

ALSO READ- വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ചിരി നന്നാക്കാനുള്ള ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടു; ക്ലിനിക്കിനെതിരെ പിതാവിന്റെ പരാതി

ഈ സമയത്താണ് ചാലിയാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ സനയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

Exit mobile version