ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ അദ്ദേഹത്തെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചതിന് തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ. വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി നൽകികൊണ്ടാണ് വിനായകന്റെ വാക്കുകൾ. ഫേസ്ബുക്കിലൂടെയാണ് ‘എനിക്കെതിരെ കേസ് വേണം’ എന്ന് വിനായകൻ പറഞ്ഞിരിക്കുന്നത്. ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കുറിപ്പ്

മാധ്യമങ്ങളിൽ ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര സംപ്രേക്ണം ചെയ്യുന്നതിൽ പ്രകോപിതനായിട്ടായിരുന്നു വിനായകൻ ലൈവിലെത്തി പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ നടൻ പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ പ്രചരിക്കുന്നത് തുടർന്നു.

പിന്നാലെ എറണാകുളം ഡിസിസി ഉൾപ്പടെ പോലീസിൽ പരാതി നൽകി. എന്നാൽ വിനായകന് എതിരെ കേസെടുക്കരുതെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞത്. ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കിൽ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ -എന്നാണ് ചാണ്ടി ഉമ്മൻ അന്ന പറഞ്ഞത്. ഈ വാക്കുകളോടാണ് വിനായകന്റെ പ്രതികരണം.ു.

ALSO READ-പോലീസുകാരുടെ ശമ്പളത്തിൽ നിന്നും ക്ഷേത്രപ്പിരിവ് നടത്താനായി ഉത്തരവ്; കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക് സ്ഥലംമാറ്റം

കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വിനായകനെതിരേ പോലീസ് കേസെടുത്ത് ചോദ്യം ചോെയ്തിരുന്നു.ഫോണും തെളിവായി പിടിച്ചെടുത്തു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നുമായിരുന്നു പരാതി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ച് ജനൽ ചില്ലുകൾ തകർത്തിരുന്നു. എന്നാൽ തനിക്ക് പരാതിയില്ലെന്നാണ് വിനായകൻ പോലീസിനോട് പറഞ്ഞത്.

Exit mobile version