പോലീസുകാരുടെ ശമ്പളത്തിൽ നിന്നും ക്ഷേത്രപ്പിരിവ് നടത്താനായി ഉത്തരവ്; കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ക്ഷേത്ര നടത്തിപ്പിനായി പണം പോലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിരിച്ചെടുക്കാനായി ഇറക്കിയ വിവാദ ഉത്തരവിനെ തുടർന്ന് അസി.കമ്മീഷണർക്ക് സ്ഥലം മാറ്റം. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിനാണ് സ്ഥലം മാറ്റം ലഭിച്ചത്. മലപ്പുറം നാർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം.

കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു അസി.കമ്മീഷണർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. ക്ഷേത്ര നടത്തിപ്പിലേക്ക് എല്ലാ പോലീസ് ഉദ്യോഗസ്ഥരുടേയും ശമ്പളത്തിൽ നിന്നും സംഭാവന നൽകണമെന്നായിരുന്നു ആദ്യം വന്ന ഉത്തരവ്. ഇത് താൽക്കാലികമായി നിർത്തിവെച്ച് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി ജൂലൈ 23ന് തന്നെ ഉത്തരവിറക്കിയിരുന്നു. തീരുമാനം മാറ്റിയതിന്റെ കാരണവുംവ്യക്തമാക്കിയിരുന്നില്ല.

കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് മാസം 20 രൂപ ശമ്പളത്തിൽ നിന്ന് നൽകണമെന്നായിരുന്നു ഇത്തരവിട്ടിരുന്നത്. ഇത്തരത്തിൽ പണം പിരിക്കുന്നതിനെതിരെ പോലീസിൽ നിന്നു തന്നെ അതൃപ്തി ഉയർന്നിരുന്നു. കൂടാതെ, പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ പോരേയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം.

ALSO READ- ‘ഇന്ന് മകളുടെ 20ാം പിറന്നാൾ’; കണ്ണീരോടെ ബൈക്കിടിച്ച് കൊല്ലപ്പെട്ട നമിതയുടെ മാതാപിതാക്കൾ

ഇതോടൊപ്പം സംഭാവന നൽകാത്തവരുടെ വിവരങ്ങൾ വാങ്ങി സേനക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമായി ഇതുമാറുമെന്നും ആക്ഷേപമുയർന്നിരുന്നു.

Exit mobile version