പൊളിച്ചു വില്‍ക്കാനായി ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമം, അഞ്ച് അംഗ സംഘം പിടിയില്‍

തൊടുപുഴ: ജെസിബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ച് അംഗ സംഘം അറസ്റ്റില്‍. തൊടുപുഴയിലാണ് സംഭവം. മുട്ടം സ്വദേശി ജോമോന്റെ ജെസിബിയാണ് സംഘം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.

ആലപ്പുഴ സ്വദേശി മന്‍സൂര്‍, പത്തനംതിട്ട സ്വദേശി ഷമീര്‍, തൊടുപുഴ സ്വദേശികളായ ശരത്, സനു മോന്‍, അമല്‍ എന്നിവരാണ് മുട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നമ്പര്‍ മാറ്റി ജെസിബി ഓടിച്ചുകൊണ്ട് പോവുകയായിരുന്നു.

also read: ‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

ജെസിബി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി പാര്‍ട്സുകള്‍ പൊളിച്ചു വില്‍ക്കാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മോഷണവിവരം അറിഞ്ഞ പൊലീസ് അതിര്‍ത്തി കടക്കും മുന്‍പേ പ്രതികളെ കൈയ്യോടെ പൊക്കി.

also read: കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

ജെസിബിയുടെ ടയര്‍ രണ്ടു തവണ പഞ്ചറായതാണ് പ്രതികള്‍ക്ക് വിനയായത്. അതേസമയം, പ്രതികളുടെ ആദ്യ മോഷണമാണിതെന്ന് പൊലീസ് പറഞ്ഞു. മന്‍സൂര്‍ ആണ് സൂത്രധാരന്‍. ഷമീര്‍ മുന്‍പും പല കേസുകളിലും പിടിക്കപ്പെട്ടയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version