മോശം പെരുമാറ്റം, നേരിട്ടെത്തി പരാതി നല്‍കി അഞ്ച് വിദ്യാര്‍ത്ഥികള്‍, പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട്ടിലാണ് നടുക്കുന്ന സംഭവം.വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് അറസ്റ്റിലായത്.

കായിക അധ്യാപകനായ ജോണിക്കെതിരെ കഴിഞ്ഞ ദിവസമാണ് അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. തുടര്‍ന്നാണ് പോക്‌സോ ചുമത്തി അധ്യാപകനെതിരെ കേസെടുത്തത്.

also read: ഒരു കുടുംബത്തില്‍ ഒന്‍പത് പേരുടെ ജന്മദിനം ഒരേ ദിവസം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പാക് കുടുംബം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.

Exit mobile version