കെഎസ്ഇബി വാഹനത്തിന് തോട്ടി കൊണ്ടുപോയതിനു പിഴയിട്ടു; പിന്നാലെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി!

കൽപറ്റ: വാഹനത്തിൽ കെഎസ്ഇബി തോട്ടി കെട്ടിവെച്ചു കൊണ്ടുപോയതിനു പിഴയിട്ടതിനു പിന്നാലെ കൽപറ്റയിലെ മോട്ടോർ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിന്റെ പേരിലാണ് കെഎസ്ഇബി നടപടി.

കെഎസ്ഇബിക്ക് പിഴയിട്ട റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്. മുകളിൽ കെട്ടിവെച്ച് ജീവനക്കാർ തോട്ടി കൊണ്ടുപോയതിനു കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് ലഭിച്ചിരുന്നു.

കഴിഞ്ഞദിവസം ചില്ല വെട്ടാനായാണ് തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിൽ തോട്ടി കൊണ്ടുപോയിരുന്നത്. അതേസമയം ഇത് പകരത്തിനു പകരമല്ലെന്നാണ് കെഎസ്ഇബി വാദം.

also read- ‘സാറിന്റെ കാലില്‍ തൊട്ട് മാപ്പ് പറയുന്നു’: ടിഎസ് രാജുവിനോട് ക്ഷമ ചോദിച്ച് അജു വര്‍ഗീസ്

എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും ഫ്യൂസ് ഊരുന്നതടക്കമുള്ള കടുത്ത ടപടികളിലേക്കു കടക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു.ു.

Exit mobile version