മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ലഘുരേഖകള്‍ വിതരണം ചെയ്തു

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു

മലപ്പുറം: മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്ലിലാണ് മാവോയിസ്റ്റുകളെത്തിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. മേലെ മുണ്ടേരിയിലെത്തിയ മാവോയിസ്റ്റ് സംഘം ലഘുരേഖകള്‍ വിതരണം ചെയ്തതായും പോലീസ് പറഞ്ഞു.

മൂന്നംഗ സംഘം ആളുകളില്‍ നിന്നും അരിയും പച്ചക്കറിയും ശേഖരിച്ചാണ് മടങ്ങിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഴിക്കടവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള താന്നിക്കടവില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് മാവോയിസ്റ്റുകളെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Exit mobile version