അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ, 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ വനമേഖലയില്‍

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നു വിട്ട അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്.

നിലവില്‍ നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്പന്‍ എത്തിയെന്നാണ് വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്‌നല്‍ നിരീക്ഷിക്കുന്നുണ്ട്.

also read: ആറ് മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്. ഇന്നലെയോടെ 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കന്യാകുമാരി വനാതിര്‍ത്തിയിലെത്തിയത്.

Exit mobile version