ഇഞ്ചിക്കൃഷിയെല്ലാം നശിപ്പിച്ചിട്ടും അരിക്കൊമ്പന്‍ പ്രിയപ്പെട്ടവന്‍, ഇടുക്കിയില്‍ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ച് ബാബു ചേട്ടന്‍

ഇടുക്കി: അജ്ഞാതമായ കാട്ടിലൂടെ അലഞ്ഞുതിരിയുന്ന അരിക്കൊമ്പന് സ്മാരകം. ഇടുക്കി കഞ്ഞിക്കുഴിയില്‍ അരിക്കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു പ്രിയപ്പെട്ട അരിക്കൊമ്പന്റെ പ്രതിമ നിര്‍മിച്ചത്.

തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുന്‍പിലാണ് അരിക്കൊമ്പന്‍ പ്രതിമ നിര്‍മിച്ചത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശില്‍പം നിര്‍മ്മിച്ചത്. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഉരുക്ക് കമ്പികള്‍ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോണ്‍ക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചായിരുന്നു പ്രതിമ നിര്‍മിച്ചത്.

also read; മാന നഷ്ടക്കേസ് വിജയം: ജോണി ഡെപ്പിന് 8.2 കോടി നഷ്ടപരിഹാരം നല്‍കി ഭാര്യ; തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി താരം

ഒരു വര്‍ഷം മുന്‍പായിരുന്നു പണി ആരംഭിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് 301 കോളനിയില്‍ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി എത്തിയിരുന്ന അരിക്കൊമ്പന്‍ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കൊല്ലം മികച്ച വിളവ് കിട്ടി.

also read: ലഹരി കിട്ടാതെ വരുമ്പോള്‍ മാനസിക വിഭ്രാന്തി, ഡോ വന്ദന കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം

ബാബു പാട്ടക്കരാര്‍ തീര്‍ന്നതോടെ ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടില്‍ തിരികെയെത്തി. ഇതിന് പിന്നാലെയാണ് അരിക്കൊമ്പന്റെ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അരിക്കൊമ്പനോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരകം നിര്‍മാണത്തിനു തുടക്കമിട്ടതെന്നു ബാബു പറയുന്നു.

Exit mobile version