ആറ് മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അറബിക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ബിപോര്‍ജോയി ദിശ മാറി വടക്കോട്ടേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ഒമാന്‍ തീരത്തേയ്ക്കായിരുന്നു ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരുന്നത്.

ഇപ്പോള്‍ ചുഴലിക്കാറ്റ് വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

also read: അയോധ്യ രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം

ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം ചുഴലിക്കാറ്റ് തൊടുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

also read: മരണത്തെ മുഖാമുഖം കണ്ട് 40 ദിവസം: ആമസോണ്‍ കാട്ടിനുള്ളില്‍ നിന്നും പുതിയ ചരിത്രമായി സഹോദരങ്ങളുടെ അതിജീവനം

അതിനിടെ കേരളത്തില്‍ മഴ സജീവമായി. കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെയാണ് മഴ ശക്തമായത്. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version