‘ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണം’; അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയില്‍ പിഴയിട്ട് സുപ്രീംകോടതി

arikkomban| bignewslive

ന്യൂഡല്‍ഹി: കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് പിഴ. 25000 രൂപയാണ് സുപ്രീംകോടതി ഹര്‍ജിയില്‍ പിഴയിട്ടത്.

വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

also read: കുളിക്കാനായി പോയ കുട്ടിയെ കാണാനില്ല; തിരഞ്ഞെത്തിയ അമ്മ കണ്ടത് കുളത്തിൽ മുങ്ങിയ നിലയിൽ; പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണമരണം

അരിക്കൊമ്പന് വേണ്ടി എല്ലാ രണ്ടാഴ്ചയും പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.

also read; ‘എവറസ്റ്റ് കൊടുമുടി കയറണം, പ്ലസ്ടു മാത്രം പഠിച്ച എനിക്ക് പണമുണ്ടാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല, ഇനി കുറച്ച് കാശുകൂടി മതി’; വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന കള്ളന്റെ വാക്ക് കേട്ട് ഞെട്ടി പോലീസ്

ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചതാണ് പിഴയിടാന്‍ കാരണമായത്. അതേസമയം, 25000 രൂപ പിഴ ഇട്ടത് പിന്‍വലിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല.

Exit mobile version