പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നോട്ടക്ക് നല്‍കിയ പരിഗണന പോലും ലഭിക്കാതെ അരിക്കൊമ്പന്‍ സ്ഥാനാര്‍ത്ഥി, ദേവദാസിന് ലഭിച്ചത് 8 വോട്ടുകള്‍ മാത്രം

arikkomban| bignewslive

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണി തീരുമ്പോള്‍ വമ്പന്‍ ലീഡുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറ്റം തുടരുകയാണ്. അതേസമയം, കാട്ടുകൊമ്പന്‍ അരിക്കൊമ്പന് നീതി തേടിയെത്തിയ സ്ഥാനാര്‍ത്ഥി നോട്ടയ്ക്കും പിന്നിലായിരിക്കുകയാണ്.

മൂവാറ്റുപുഴക്കാരന്‍ ദേവദാസാണ് അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പുതുപ്പള്ളിയില്‍ വോട്ട് തേടിയത്. തിരഞ്ഞെടുപ്പില്‍ ദേവദാസ് വാഗ്ദാനമായി നല്കിയത് അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കുമെന്ന് മാത്രമായിരുന്നു.

എന്നാല്‍ പി കെ ദേവദാസിന് ലഭിച്ചത് രണ്ട് വോട്ടുകള്‍ മാത്രമാണ്. നോട്ടക്ക് നല്‍കിയ പരിഗണന പോലും ദേവദാസിന് ലഭിച്ചില്ല. 20 വോട്ടുകളാണ് നോട്ടക്ക് ആദ്യ റൗണ്ടില്‍ ലഭിച്ചത്. അതേസമയം, രണ്ടാം റൗണ്ടില്‍ നില അല്‍പം മെച്ചപ്പെടുത്താന്‍ ദേവദാസിന് സാധിച്ചു.

രണ്ടാംറൗണ്ടില്‍ വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ 8 വോട്ട് ദേവദാസിനും നോട്ടയ്ക്ക് 26 വോട്ടും നേടാന്‍ കഴിഞ്ഞു. പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു ദേവദാസ്.

Exit mobile version