കല്‍പ്പറ്റ: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.
യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നി ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
ജില്ലയിൽ ദിവസേന എന്നോണം വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയാണെന്നും സർക്കാർ ഇതിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ എന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.