തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം, എൽഡിഎഫിന് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി

തിരുവനന്തപുരം:തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി.

തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ്
യുഡിഎഫ് വിജയിച്ചത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് വിജയം. എന്നാൽ 9-ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു.

തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ വാർഡ് കോൺ​ഗ്രസും, കൊടുങ്ങല്ലൂർ ന​ഗരസഭ വാർഡ് ബിജെപിയും നിലനിർത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാർഡിൽ എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുക്കി. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാർഡും യുഡിഎഫ് പിടിച്ചു.

പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.

Exit mobile version