ബൈക്കില്‍ യാത്ര ചെയ്യവെ മരക്കൊമ്പ് തലയില്‍ വീണു, അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കില്‍ യാത്ര ചെയ്യവെ മരക്കൊമ്പ് പൊട്ടി ദേഹത്തേക്ക് വീണ് അധ്യാപകന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് മരിച്ചത്.

മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. നന്മണ്ടയില്‍ രാവിലെ 9.45ഓടേയാണ് സംഭവം. വീട്ടില്‍ നിന്ന് ബൈക്കില്‍ സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.

also read: കോഴിക്കോട്ടെ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; താമരശേരി ചുരത്തിൽ ഉപേക്ഷിച്ചു; ഞെട്ടൽ

മരക്കൊമ്പ് ഒടിഞ്ഞ് അധ്യാപകന്റെ മേലേക്ക് വീഴുകയായിരുന്നു. മരക്കൊമ്പ് തലയില്‍ വീണ ഉടന്‍ തന്നെ നിയന്ത്രണം വിട്ട് ബൈക്ക് റോഡില്‍ തന്നെ മറിഞ്ഞുവീണു.

also read; പിഎസ്ജിയിൽ കളി മതിയാക്കി മെസി; ശനിയാഴ്ച പിഎസ്ജി ജഴ്‌സിയിൽ അവസാന മത്സരം; സ്ഥിരീകരിച്ച് പരിശീലകൻ

മരക്കൊമ്പ് വീണ് ഹെല്‍മറ്റ് പൊട്ടിപ്പോയിരുന്നു. റോഡില്‍ തലയിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version