കോഴിക്കോട്ടെ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; താമരശേരി ചുരത്തിൽ ഉപേക്ഷിച്ചു; ഞെട്ടൽ

കോഴിക്കോട്: താമരശേരിയിലെ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ഇന്നലെ നടത്തിയ തിരച്ചിലിൽ താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തി.

താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പെൺകുട്ടി. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ചൊവ്വാഴ്ച ഹോസ്റ്റലിൽനിന്ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ച് ഹോസ്റ്റലിൽ എത്താത്തിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചിരുന്നു.

ALSO READ- പിഎസ്ജിയിൽ കളി മതിയാക്കി മെസി; ശനിയാഴ്ച പിഎസ്ജി ജഴ്‌സിയിൽ അവസാന മത്സരം; സ്ഥിരീകരിച്ച് പരിശീലകൻ

ഇതോടെയാണ് പിതാവ് പോലീസിനെ സമീപിച്ചത്. പോലീസിന്റെ അന്വേഷണത്തിൽ താമരശേരി ചുരത്തിലെ 9-ാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയം ചെയ്തു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version