തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തീയതികളില്‍ ആണ് അവധി.

അന്നേ ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും.

ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും.

ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അവധിയായിരിക്കും.

Exit mobile version