ട്രെയിനിലെ ആക്രമണം സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്; കുത്തിയത് കുപ്പികൊണ്ടെന്ന് പരിക്കേറ്റ ദേവദാസ്; പ്രതി സിയാദ് സ്ഥിരം കുറ്റവാളി

കോഴിക്കോട്: മരുസാഗർ ട്രെയിനിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ദേവദാസ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. അക്രമാസക്തനായയാൾ തന്നെ കുത്തിയത് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണെന്ന് യാത്രികൻ ദേവദാസ്. കഴിഞ്ഞദിവസം മരുസാഗർ എക്‌സ്പ്രസ് ട്രെയിനിൽ വച്ച് നടന്ന ആക്രമണത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ദേവദാസ് പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളെ ട്രെയിൻ ഷൊർണൂരിലെത്തിയപ്പോഴാണ് കുപ്പികൊണ്ട് പ്രതി ആക്രമിച്ചത്.

പ്രതി ലഹരിയിൽ ആയിരുന്നു എന്ന് സംശയമുണ്ട്. കമ്പാർട്ട്‌മെന്റിൽ സ്ത്രീകളോട് ഉൾപ്പെടെയുള്ളവരോട് ഇയാൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് തന്നെ ആക്രമിച്ചതെന്നും ദേവദാസ് പറഞ്ഞു. തൃശൂരിൽ ഇറങ്ങേണ്ട സിയാദ് ലഹരിയുടെ മയക്കം കാരണം ഇറങ്ങാൻ മറന്നുപോവുകയായിരുന്നു. പിന്നീട് സ്ത്രീകളെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത ദേഷ്യത്തിൽ ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോൾ സിയാദ് രോഷാകുലനായി.

നിന്നെ ഇപ്പോൾ ശരിയാക്കി തരാം എന്ന് പറഞ്ഞു നേരെ ട്രാക്കിലേക്ക് ചാടി. തുടർന്ന് ട്രാക്കിൽ കിടന്ന ബിയർ കുപ്പിയാണ് എടുത്തത്. അത് ട്രാക്കിൽ തന്നെ ഇടിച്ച് പൊട്ടിച്ചു. സിയാദിന്റെ കൈക്കും പരിക്കേറ്റു. ഇതൊന്നും സാരമാക്കാതെ ട്രെയിനിലേക്ക് ചാടിക്കയറി ബിയർ ബോട്ടിൽ കഷണം കൊണ്ട് സിയാദിന്റെ മുഖത്ത് രണ്ട് തവണ കുത്തി. അതിനു ശേഷം ട്രാക്കിലേക്ക് ഓടി രക്ഷപ്പെട്ടു. റെയിൽവേ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ സ്ഥിരം ക്രിമിനലാണ്.

ALSO READ- ടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

സിയാദ് എന്നയാളാണ് ട്രെയിനിൽ വച്ച് ദേവദാസിനെ കുത്തിയത്. സിയാദ് മറ്റുള്ളവരെ ശല്യം ചെയ്യുന്നത് ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി. സിയാദ് മദ്യപിച്ചിരുന്നെന്നും ആർ പി എഫ് പറഞ്ഞു.

കുപ്പി ഉപയോഗിച്ചുള്ള കുത്തേറ്റത് ദേവദാസിന്റെ കണ്ണിന് സമീപമാണ്. കുത്തിയതിന് ശേഷം സിയാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പ്രതിയുടെ കൈയിനും പരുക്കേറ്റിട്ടുണ്ട്. ഗുരുവായൂർ സ്വദേശിയാണ് സിയാദ്. ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version